‘1200 രൂപ മാസ ശമ്ബളത്തില്‍ തുണിക്കടയില്‍ ജോലി ചെയ്തു, സിനിമാ നടനായത് അമ്മ വാങ്ങിയ കടം വീട്ടാന്‍’

ടന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് സൂര്യ സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ.

എന്നാല്‍ നടനാകണമെന്ന് ആഗ്രഹിച്ച്‌ സിനിമയില്‍ എത്തിയ ആളല്ല സൂര്യ. തുണിക്കടയില്‍ ജോലി ചെയ്തിരുന്ന സൂര്യയെ നടനാക്കുന്നത് വീട്ടിലെ സാമ്ബത്തിക പ്രശ്‌നങ്ങളാണ്.

തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയ്‌നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്ബളം 1200 രൂപയായിരുന്നു. ഞാനവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയം കൊണ്ട് എന്റെ ശമ്ബളം 8000 രൂപയായി.- പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.

അമ്മയാണ് കുടുംബത്തിലെ സാമ്ബത്തിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സൂര്യയോട് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്‌സിനെക്കുറിച്ച്‌ ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ലെന്നും സൂര്യ പറഞ്ഞു.

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിനു വേണ്ടിയാണ്. എന്റെ അമ്മ വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്.- താരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *