അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചു വരുന്നു.
ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.
ശരീരത്തിന് രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി നല്‍കാന്‍ തേനും കരിഞ്ചീരക ഓയിലും ചേര്‍ന്നുള്ള ഈ കോമ്ബോ ഏറെ നല്ലതാണ്. തേനിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കരിംജീരകം ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.
ചര്‍മ-മുടി സംബന്ധമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ് കരിഞ്ചീരകം. ഇതിട്ട് കാച്ചിയ എണ്ണ മുടി കറുക്കാനും വളരാനുമെല്ലാം നല്ലതാണ്. ചര്‍മാരോഗ്യത്തിനും സൗന്ദര്യത്തിനും കൂടി ഇത് സഹായിക്കുന്നു. സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുടല്‍, വയര്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് കരിഞ്ചീരകം. ഒരു കപ്പു കട്ടന്‍ ചായയില്‍ 2.5 മില്ലി കരിഞ്ചീരക തൈലം ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും നല്ലൊരു പരിഹാരമാണ് ഇത്.