ഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച് സയണിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ലെബനാനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റുകളുടെ അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍ ഇന്നലെ മാത്രം തകര്‍ത്തെന്ന് ഹിസ്ബുല്ല.

ഈ ആക്രമണങ്ങളില്‍ അഞ്ച് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേലി സൈന്യവും സ്ഥിരീകരിച്ചു. ടാങ്കുകളെ തകര്‍ക്കാനുള്ള പ്രത്യേക മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സയണിസ്റ്റുകള്‍ക്കെതിരേ 36 സൈനിക ആക്ഷനുകളാണ് നടത്തിയതെന്നും ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇതില്‍ സയണിസ്റ്റുകളുടെ നാലു ഹെര്‍മിസ്-450 ഡ്രോണുകളും തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *