നടന്‍ ബാല മൂന്നാമതും വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
വയ്യാതിരിക്കുന്നതിനാല്‍ വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ല. അമ്മയുടെ ആരോഗ്യ നില കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.