വേട്ടയ്യന്റെ റിലീസിനെത്തുടർന്ന് ആണ് സൂര്യ ചിത്രം കങ്കുവയുടെ റിലീസ് മാറ്റിയതെന്ന് നിർമാതാവ് കെ ഇ ജ്ഞാനവേല്‍ രാജ.
ഒക്ടോബർ 10 നായിരുന്നു കങ്കുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.വേട്ടയ്യന്റെ റിലീസിനെ തുടർന്ന് ഈ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നുവെന്നും വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ‘കങ്കുവ’ റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈഗോ ഇല്ലാതെ എല്ലാവരുമായി ആലോചിച്ചാണ് റിലീസ് തീയതി മാറ്റിവച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരുപാട് തുക നമ്മള്‍ കങ്കുവക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. 3 ഭാഷകളിലായി ഇറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. ‘വേട്ടയ്യൻ’ റിലീസ് തീയതി 10 ന് നിശ്ചയിക്കുമെന്ന് കരുതിയല്ല തങ്ങള്‍ റിലീസ് ആലോചിച്ചതെന്നും കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.
എന്ത് പ്രതിസന്ധിയെയും നേരിട്ട് പോരാടണം എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ ഒരു സിനിമയുടെ കാര്യത്തില്‍ അതൊരു നല്ല കാര്യമായി തോന്നുന്നില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് ആലോചിക്കേണ്ട കാര്യം’എന്നും കെ ഇ ജ്ഞാനവേല്‍ രാജ വ്യക്തമാക്കി.
പീരിയോഡിക് 3D ചിത്രമായാണ് കങ്കുവ എത്തുന്നത്. പത്ത് ഭാഷകളിലായാണ് ചിത്രമാണ് റിലീസിനെത്തുക.