ബെയ്‌റൂട്ടിലെ അല്‍ സാഹേല്‍ ആശുപത്രിക്കടിയിലുള്ള ബങ്കറില്‍ ഹിസ്ബുള്ള നേതാക്കള്‍ ദശലക്ഷക്കണക്കിന് സ്വർണ്ണവും പണവും ഒളിപ്പിച്ചുവെച്ചുവെന്ന അവകാശ വാദവുമായി ഇസ്രയേല്‍.
അതേസമയം ഹിസ്ബുള്ളയ്‌ക്കെതിരെ പ്രവർത്തിക്കുമെങ്കിലും ആശുപത്രിയില്‍ ആക്രമണം നടത്തില്ലെന്നും അവർ വ്യക്തമാക്കി.
തങ്ങളുടെ ഈ വധം ശരിയാണെന്നും ഈ വിവരം സത്യമാണെന്ന് തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇസ്രയേലി സൈനിക വക്താവ് റിയർ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയില്‍ പറഞ്ഞു. ലെബനൻ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നല്‍കുന്ന കമാൻഡറെ ഇസ്രയേല്‍ സൈന്യം വധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
അടുത്തിടെ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് സയ്ദ് ഹസ്സൻ നസ്രല്ലയുടെ ഉത്തരവ് പ്രകാരണമാണ് ഹിസ്ബുള്ള ആശുപത്രിക്കടിയില്‍ ബാങ്കർ നിർമ്മിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. നിരവധി കാലം ഇവിടെ തങ്ങാൻ സാധിക്കും വിധമാണ് ഇത് ഉണ്ടാക്കിയതെന്നും എന്നാല്‍ ഇന്നിവിടെ നിറയെ പണവും സ്വർണവും സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിസ്ബുള്ളയുടെ സാമ്ബത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും അത് തുടരുമെന്നും ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്.