കേരളത്തിന്റെ ‘ആരോഗ്യ’ത്തിനായി; 35 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തുക അനുവദിച്ച്‌ കേന്ദ്രസർക്കാർ. 35 കോടി രൂപ അനുവദിച്ച്‌ ദേശീയ ആരോഗ്യമിഷൻ ഉത്തരവിറക്കി.

ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായാണ് തുക അനുവദിച്ചു നല്‍കിയത്.

സംസ്ഥാനത്തെ ആരോഗ്യമേഖല ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആരംഭിച്ച ആർസിഎച്ച്‌ പദ്ധതി, ദേശീയ ആരോഗ്യ പദ്ധതികള്‍, അർബൻ ഹെല്‍ത്ത് മിഷൻ എന്നിവയുടെ നടത്തിപ്പിനായുള്ള തുകയാണ് കേന്ദ്ര സർക്കാർ നിലവില്‍ അനുവദിച്ചിരിക്കുന്നത്.

2024 25 സാമ്ബത്തിക വർഷത്തില്‍ കേരളത്തിനായി വകയിരുത്തിയ തുക ക്യത്യമായ ഇടവേളകളില്‍ ഗഡുക്കളായി കേന്ദ്രം അനുവദിച്ച്‌ നല്‍കുന്നുണ്ട്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി അടുത്തിടെയും കേന്ദ്ര സർക്കാർ എൻഎച്ച്‌എം വഴി കേരളത്തിന് തുക അനുവദിച്ചിരുന്നു. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന തുക സംസ്ഥാനം വകമാറ്റി ചിലവഴിക്കുവെന്ന ആരോപണം ശക്തമാണ്. കാരുണ്യ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടതുള്‍പ്പടെയുള്ള കേന്ദ്ര വിഹിതം കൃത്യമായി ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികള്‍ക്ക് സംസ്ഥാന സർക്കാർ കുടിശ്ശികയിനത്തില്‍ കോടികള്‍ നല്‍കാനുള്ളതില്‍ പദ്ധതി നിലയ്‌ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *