ദീപാവലി ആഘോഷിക്കാൻ ഭാസ്‌കര്‍, കാ, അമരൻ

ദീപാവലിക്ക് അഞ്ച് അന്യഭാഷാ ചിത്രങ്ങള്‍. അഞ്ച് ചിത്രങ്ങളും ഒക്ടോബർ 31ന് റിലീസ് ചെയ്യും. ദുല്‍ഖർ സല്‍മാൻ നായകനായ ലക്കി ഭാസ്‌കർ, ശിവകാർത്തികേയൻ നായകനായ അമരൻ, ജയംരവിയുടെ ബ്രദർ, കവിൻ നായകനായ ബ്ളഡി ബെഗർ, കിരണ്‍ അബ്ബാവരത്തിന്റെ കാ എന്നിവയാണ് ചിത്രങ്ങള്‍.

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്‌കർ തെലുങ്കിലെ പ്രശസ്ത സംവിധായകനായ വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ ഭാസ്‌കറായി ദുല്‍ഖർ എത്തുന്നു. മീനാക്ഷി ചൗധരിയാണ് നായിക.

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമരൻ .മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുന്നു. സായ് പല്ലവിയാണ് നായിക. സായ് പല്ലവിയുടെ സഹോദരന്റെ വേഷത്തില്‍ പ്രേമലുവില്‍ ശ്രദ്ധേയനായ ശ്യാം മോഹൻ എത്തുന്നു. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് നിർമ്മാണം. കിരണ്‍ അബ്ബാവാരം നായകനായ പാൻ ഇന്ത്യൻ ചിത്രമാണ് കാ .

നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ തൻവിറാം, നയനി സരിക എന്നിവരാണ് നായികമാർ. ദുല്‍ഖർ സല്‍മാന്റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണം.

ജയം രവി നായകനാകുന്ന ബ്രദർ

എം. രാജേഷ് സംവിധാനം ചെയ്യുന്നു. പ്രിയങ്ക മോഹനാണ് നായിക. കോമഡി പ്രാധാന്യം നല്‍കുന്നു. കവിൻ നായകനായ ബ്ളഡി ബെഗർ എം. ശിവബാലനാണ് സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *