ഏറെ കൊട്ടിഘോഷിച്ച് ഇറങ്ങിയ ചിത്രമാണ് രജനികാന്തിന്റെ വേട്ടയ്യൻ. മഞ്ജു വാര്യർ ആയിരുന്നു രജനികാന്തിന്റെ നായിക.
ഫഹദ് ഫാസില്‍, അമിതാഭ് ബച്ചൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍, ചിത്രം വേണ്ടവിധം വിജയിച്ചില്ല. 300 കോടി ബജറ്റില്‍ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളില്‍ നഷ്ടം വന്നതോടെ ലൈക പ്രൊഡക്ഷൻസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
നിർമാണ കമ്ബനി രജനിക്ക് മുന്നില്‍ ചില നിബന്ധനകള്‍ വെച്ചിരിക്കുകയാണ്. ‘വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങള്‍ക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നടനൊപ്പം ചെയ്ത മുൻ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല. അതിനാല്‍, ഇനി ചെയ്യുന്ന ചിത്രത്തില്‍ പ്രതിഫലം കുറയ്ക്കാനും നിർമാണ കമ്ബനി ആവശ്യപ്പെടുന്നുണ്ട്.
ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലെെക്ക നിര്‍മിച്ച ചിത്രങ്ങള്‍. ഇതില്‍ ദർബാറിനും ലാല്‍ സലാമിനും മുടക്കു മുതല്‍ പോലും തിരിച്ചുപിടിക്കാനായില്ല എന്നും റിപ്പോർട്ടുകളുണ്ട്.