പ്രായ പൂർത്തിയായ യുവതീ യുവാക്കളില്‍ സാധാരണയായി കണ്ടു വരുന്ന പ്രശ്നമാണ് മോണ സംബന്ധമായ പ്രശ്നങ്ങള്‍. സാധാരണയായി പ്രായ പൂര്‍ത്തിയാകുന്ന വേളയില്‍ കൗമാരക്കാരുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായാണ് മോണവീക്കം കാണപ്പെടാറുള്ളത്.
മോണ വീക്കത്തോടൊപ്പം പല്ലു തേക്കുമ്ബോള്‍ മോണയില്‍ നിന്നും രക്തം, വരുന്നതും ഇത്തരക്കാരില്‍ പതിവാണ്. പല്ലു തേക്കുന്ന സമയത് ബ്രഷ് എത്താത്ത ഇടങ്ങളില്‍ പ്ലാക്ക് അടിഞ്ഞു കൂടുന്നവരിലും ശരിയായ രീതിയില്‍ പല്ല് വൃത്തിയാക്കാത്തവരിലുമൊക്കെയാണ് മോണവീക്കം സാധാരണയായി കാണപ്പെടുന്നത്.
ബാക്‌ടീരിയ മൂലമാണ് മോണരോഗങ്ങള്‍ ഉണ്ടാകുന്നത് എങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.മോണരോഗം മൂലം ബുദ്ധിമുട്ടുന്നവർ മോണ വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും ദന്തഡോക്‌ടറെ കണ്ട് ആവശ്യമെങ്കില്‍ ക്ലീന്‍ ചെയ്യുന്നതും മോണവീക്കം മാറാന്‍ സഹായിക്കും. മൗത് വാഷ് ഉപയോഗിച്ച ഇടയ്ക്കിടെ വായ കഴുകുന്നതും മോണരോഗങ്ങളെ ചെറുക്കൻ സഹായിക്കും.
ബാക്ടീരിയ ആണ് മോണരോഗത്തിന്റെ മൂല കാരണം എന്നത് കൊണ്ട് തന്നെ ഇവയെ അകറ്റുന്നതിനായി ദിവസവും രണ്ടു നേരം പല്ലിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായി ബ്രഷ് ചെയ്യുക എന്നത് പ്രധാനമാണ്. മോണരോഗത്തിന്റെ ലക്ഷണങ്ങളായ മോണയിലെ ചുവപ്പു നിറം, മോണയില്‍ നിന്നുള്ള രക്‌തസ്രാവം എന്നിവയെ അവഗണിക്കാതെ കൃത്യ സമയത് ഡോക്ടറുടെ നിർദ്ദേശം തേടുക എന്നത് പ്രധാനമാണ്.
പുകവലി, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുകയും ആഹാരത്തില്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, പാല്‍, പാല്‍ക്കട്ടി, യോഗര്‍ട്ട്, ഇലക്കറികള്‍, കടല്‍മത്സ്യങ്ങള്‍ സോയാബീന്‍, ചീര, ബ്രോക്കോളി, ഈന്തപ്പഴം, ഓറഞ്ച്, അത്തി, കിവി തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം.