പലതരം രോഗങ്ങള്‍ ഭേദമാക്കാൻ ഉത്തമ ഒറ്റമൂലിയാണ് ആര്യവേപ്പ് എന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. പുരാതന കാലം മുതല്‍ ആളുകള്‍ തങ്ങളുടെ ആരോഗ്യം നല്ല നിലയില്‍ നിലനിർത്താൻ ഇത് ഉപയോഗിക്കുന്നു.
ആര്യവേപ്പ് പ്രകൃതി നല്‍കുന്ന ഒരു യഥാർത്ഥ വരദാനം തന്നെയാണ്. കാരണം, അതിന്റെ ഇലകള്‍ മാത്രമല്ല, മരത്തിന്റെ വിത്തുകള്‍, വേരുകള്‍, പൂക്കള്‍, പുറംതൊലി എന്നിവയും പല തരത്തിലുള്ള ഔഷധ ഗുണങ്ങള്‍ നിറഞ്ഞ പ്രധാന സംയുക്തങ്ങളാല്‍ സമ്ബുഷ്ടമാണ്.
ആരോഗ്യത്തിനു പുറമേ സൗന്ദര്യത്തിനും ചര്‍മരോഗങ്ങള്‍ക്കും ഒരുപോലെ ഗുണപ്രദമാണ് ആര്യവേപ്പ്. ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ള ഒരേയൊരു ഔഷധ സസ്യമായ വേപ്പില എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ചവച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയ്‌ക്കും ആരോഗ്യത്തിനും ഗുണപ്രദമാണ്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്. പ്രധാനപ്പെട്ട ചില ഔഷധ പ്രയോഗങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും..
വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും.
തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.
ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടർച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.
കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്റെ പഴുപ്പും ചേർത്ത് ഉണക്കിപ്പൊടിച്ച് പൂർണമായി ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേർത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.
വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച് മുറിവില്‍ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാല്‍ മുറിവുണങ്ങും.
പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും.