‘സമാധാന പുസ്തകം’ ഒടിടിയില്‍ എത്തുന്നു; സ്ട്രീമിങ് എവിടെ?

നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘സമാധാന പുസ്തകം’.

സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്നച്ച ചിത്രം ഒടിടിയിലെത്തുന്നു. സൈന പ്ലേ ആണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങും. എന്നാല്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രമാണിത്.

‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണമെഴുതിയത്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. സിജു വില്‍സൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പ്രൊഡക്ഷൻ കണ്‍ട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുല്‍ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോണ്‍, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റില്‍സ്: സിനറ്റ് സേവ്യർ, ടൈറ്റില്‍: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *