വണ്ണം കൂടുന്നത്ര എളുപ്പമല്ല വണ്ണം കുറയ്ക്കാൻ

കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.

എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല. ഈ പരാതി പറയാനും കേള്‍ക്കാനും തുടങ്ങിയിട്ട് വർഷം കുറച്ചായല്ലേ.. വണ്ണം കൂടുന്നത്ര എളുപ്പമല്ല വണ്ണം കുറയ്ക്കാൻ. നാം കഴിക്കുന്ന ഓരോ ആഹാരവും ശ്രദ്ധിച്ചു സൂക്ഷിച്ചും കഴിച്ചില്ലെങ്കില്‍ പണി കിട്ടും. പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ചീസില്‍ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *