രാവിലെ നിങ്ങള്‍ കാപ്പി കുടിക്കുന്നതിന് പകരമായി ഇവ കുടിച്ചു നോക്കൂ

ആയുർ‌വേദം അനുസരിച്ച്‌ ചൂടുവെള്ളം കുടിക്കുന്നതിലൂടെ എണ്ണമറ്റ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു. ഇത് കൊഴുപ്പ്, ദഹനം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

മാറിവരുന്ന കാലാവസ്ഥ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ചൂടും തണുപ്പും മഴയും മാറിമാറി വരുന്നതിനനുസരിച്ച്‌ ചുമ തൊണ്ടവേദന ജലദോഷം എന്നിവ വിട്ടുമാറാതെ കുട്ടികളിലും മുതിർന്നവരിലും കണ്ടു വരുന്നുണ്ട്.

കൂടാതെ, രക്തചംക്രമണം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജോലി ചെയ്യുമ്ബോള്‍ നിങ്ങള്‍ ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍, സമ്മർദ്ദം കുറയ്ക്കുവാനും കൂടുതല്‍ ജാഗ്രത പാലിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ സാധാരണ വെള്ളത്തിന് പകരം ചൂടുള്ള വെള്ളം കുടിക്കുവാൻ കഴിവതും ശ്രമിക്കുക. മാത്രമല്ല, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള എണ്ണകള്‍ എല്ലാ ശ്വാസകോശ നാളങ്ങളില്‍ നിന്നും നീക്കി ശ്വാസകോശം വൃത്തിയായി സൂക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് രാവിലത്തെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലും രാത്രിയില്‍ കിടക്കുന്നതിന് തൊട്ട് മുൻപായും ചൂടുവെള്ളം കുടിക്കാവുന്നതാണ്. അതുപോലെ, രാത്രിയില്‍ ഉപ്പ് ചേർത്ത ചൂടുള്ള വെള്ളം ഉപയോഗിച്ച്‌ തൊണ്ട കവിള്‍ കൊള്ളുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണകരമാണ്. മഞ്ഞള്‍ അതിന്റെ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ആയുർവേദത്തില്‍, ഇത് വീക്കം, നീർക്കെട്ട്, എന്നിവ മുതല്‍ സാധാരണ ജലദോഷം വരെയുള്ള പല അസുഖങ്ങള്‍ക്കും പരിഹാരമായി നിർദ്ദേശിക്കപ്പെടുന്ന ഒരു സുവർണ്ണ സുഗന്ധവ്യഞ്ജനമാണ്. രാവിലെ നിങ്ങള്‍ കാപ്പി കുടിക്കുന്നതിന് പകരമായി, മഞ്ഞള്‍ ഇട്ട് തിളപ്പിച്ച ചായയോ അല്ലെങ്കില്‍ ആയുർവേദ പ്രകാരം തയ്യാറാക്കുന്ന മഞ്ഞള്‍ ചായയോ കുടിക്കുക. ഇതിനായി ആദ്യം നിങ്ങള്‍ ഒരു പത്രത്തില്‍ വെള്ളം തിളപ്പിക്കുക. ശേഷം, സ്റ്റൗവിന്റെ ചൂട് കുറച്ചിട്ട്, മഞ്ഞള്‍, ഇഞ്ചി, ഗ്രാമ്ബൂ എന്നിവ അതിലേക്ക് ചേർക്കുക. ഇത് പത്ത് മിനിറ്റ് നേരം തിളയ്ക്കുവാൻ അനുവദിക്കുക. നിങ്ങള്‍ക്ക് ഇതിലേക്ക് പാല്‍ ചേർക്കാം അല്ലെങ്കില്‍ അത് പോലെ തന്നെ കുടിക്കാം. ഇത് നന്നായി ഇളക്കി കുടിക്കുക. തൊണ്ടയില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുമ്ബോള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ട ഒന്നാണ് തൈര്. ആയുർ‌വേദത്തില്‍‌ മൂന്ന്‌ തരം ദോഷങ്ങള്‍ (ജീവശക്തികള്‍‌) ഉണ്ട്, അവയില്‍‌ ഒന്ന്‌ നമ്മുടെ ശരീരത്തില്‍‌ രാത്രിയില്‍‌ സ്വാഭാവികമായും പ്രബലമാകുന്ന കഫ ദോഷമാണ്. തൈര് കഴിക്കുന്നത് കഫത്തിന്റെ വർദ്ധനവിന് കാരണമാകുന്നു. കഫ ദോഷത്തിന്റെ അസന്തുലിതാവസ്ഥ കഫം കൂടുന്നതിനും, അലർജികള്‍ക്കും, നെഞ്ചില്‍ കഫം കെട്ടുന്നതിനും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *