ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്നലെ താഴെയിറക്കിയത് ആറു വിമാനങ്ങള്‍ ; അന്വേഷണം

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്നലെ താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദമാം ലക്‌നൗ ഇന്‍ഡിഗോ എക്‌സ്പ്രസ്, അയോധ്യ ബംഗളുരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്പൈസ്‌ജെറ്റ്, ആകാശ് എയര്‍, മധുര സിംഗപൂര്‍ എയര്‍ ഇന്ത്യ വിമാനങ്ങളാണ് ബോംബ് ഭീഷണി കാരണം താഴെ ഇറക്കിയത്.

48 മണിക്കൂറിനിടെ ആറ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

സിംഗപ്പൂരിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഒടുവില്‍ ബോംബ് ഭീഷണി നേരിട്ടത്. വിമാനം സുരക്ഷിതമായി സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സിംഗപ്പൂര്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ സുരക്ഷയ്ക്ക് അകമ്ബടിയായി പറന്നു. ദമാമില്‍ നിന്ന് ലഖ്നൗവിലേക്ക് പോയ ഇന്‍ഡി?ഗോ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടത്.

വിമാനം ജയ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. നേരത്തെ എയര്‍ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനവും യാത്രക്കാരെയും വീണ്ടും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്.Dailyhunt

Leave a Reply

Your email address will not be published. Required fields are marked *