പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാവ് പി സരിൻ.
യുഡിഎഫ് രാഹുല്‍ മാങ്കുട്ടത്തിലിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് 11.45ന് പി സരിൻ പാലക്കാട്ട് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
എന്നാല്‍, ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് യുവനേതാവാണ് പി സരിൻ. കഴിഞ്ഞ നിയനമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത്് മത്സരിച്ചിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനറാണ് സരിൻ.