ഇന്ത്യൻ കോഫീ ബോർഡ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത തൊഴിലാളികളെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 12.10.2024 തീയതി വടക്കേ ബസ് സ്റ്റാൻഡിൽ ദേവസ്വം ബോർഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ മുൻപിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. പൊതുസമൂഹത്തിന് മുമ്പിൽ ഇന്ത്യൻ കോഫി ഹൗസിന്റെ പാരമ്പര്യം താഴ്ത്തിക്കാട്ടുവാൻ സംഘം മാനേജ്മെന്റ് നടത്തുന്ന രാഷ്ട്രീയവും ഏകാധിപത്യപരവുമായ നിലപാടുകളെ തുറന്നു കാണിച്ചു കൊണ്ടും ഈ മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾ കൊണ്ട് സ്ഥാപനത്തിന് സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും സ്ഥാപനത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടിയും തൊഴിലാളി വർഗ്ഗത്തോട് കാട്ടിയ ക്രൂരതയുടെ ഫലമായി ജീവൻ നഷ്ടപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് ഈ സമരം.
നാലാം ദിവസം സത്യാഗ്രഹ സമരം സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി സഖാവ് ടി സുധാകരൻ, ഷോപ്പ് എംപ്ലോയിസ് യൂണിയൻ സഖാവ് സതീഷ് കുമാർ, ഓട്ടോ തൊഴിലാളി യൂണിയൻ സഖാവ് നന്ദൻ തുടങ്ങിയവർ സത്യാഗ്രഹ സമരം അഭിസംബോധന ചെയ്തു സംസാരിച്ചു.