കഴിഞ്ഞ വർഷത്തെ പരാജയഭാരങ്ങളുടെ കെട്ടിറക്കി വച്ച് ഈ വർഷം മലയാള സിനിമ നടത്തുന്ന തേരോട്ടത്തിന് ഈ മാസവും സ്റ്റോപ്പില്ല.
ആസിഫ് അലി നായകനായ
കിഷ്ക്കിന്ധാകാണ്ഡം, ടോവിനോ തോമസ് നായകനായ അരവിന്ദന്‍റെ രണ്ടാം മോഷണം എന്നീ സിനിമകള്‍ ആണ് പ്രതീക്ഷിച്ച കളക്ഷൻ കണക്കുകളും ഭേദിച്ച് ഇപ്പോഴും ബോക്സ്‌ഓഫീസില്‍ പ്രകമ്ബനം തീർക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടിയ കിഷ്ക്കിന്ധാകാണ്ഡം ഇത് വരെ 77.4 കോടിയാണ് നേടിയിരിക്കുന്നത്. അവസാന ദിന കളക്ഷനില്‍ 80 മുതല്‍ 82 കോടി വരെ നേടി ക്ലോസ് ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകള്‍.
ആസിഫ് അലിയുടെ ആദ്യത്തെ 50 കോടി കൂടിയാണ് കിഷ്ക്കിന്ധാകാണ്ഡം. ദിൻജിത് അയ്യത്താന്‍റെ സംവിധാനത്തില്‍ ഗുഡ് വില്‍ എന്‍റർടൈൻമെന്‍റ് നിർമ്മിച്ചു ആസിഫ് അലിയും അപർണ്ണ ബാലമുരളിയും വിജയ രാഘവനും പ്രധാന വേഷത്തില്‍ വന്ന സിനിമ, സംവിധാന മികവ് കൊണ്ടും മികച്ച തിരക്കഥ കൊണ്ടുമാണ് ജനശ്രദ്ധ നേടിയത്.
അതെ സമയം ടോവിനോയുടെ ബിഗ് ബജറ്റ് ചിത്രം ‘ARM 3D’ കളക്ഷൻ നൂറു കോടി
കടന്നു. 102 കോടിയാണ് ചിത്രത്തിന്‍റെ ഇത് വരെയുള്ള കളക്ഷൻ. ബേസില്‍
ജോസഫിന്‍റെ സംവിധാന സഹായിയാരുന്ന ജിതിൻ ലാലിന്‍റെ ആദ്യ സംവിധാന
സംരംഭമാണ് ‘ARM 3D’. നാല്‍പ്പത് കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.
ഇതോടെ ഈ വർഷം 100 കോടി കടന്ന ചിത്രങ്ങളില്‍ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ആട്ജീവിതം, ആവേശം എന്നിവക്കൊപ്പം എ ആർ എമ്മും സ്ഥാനം നേടി. ആദ്യമായാണ് മലയാള സിനിമയില്‍ ഇത്രയും സിനിമകള്‍ നൂറു കോടി എന്ന കടമ്ബ കടക്കുന്നത്.