‘പൊറാട്ട് നാടക’ത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം.

മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടി. സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് ‘പൊറാട്ട് നാടകം’ സംവിധാനം ചെയ്തത്. ഈ മാസം 18 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പ്രായഭേദമെന്യേ എവര്‍ക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമായിരിക്കും പൊറാട്ട് നാടകമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിദ്ദീഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടന്നുബന്ധിച്ച്‌ ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വയനാട്ടില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിന്റേയും, ദുരന്തത്തിന്റേയും പശ്ചാത്തലത്തില്‍ റിലീസ് തീയതി മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും മാര്‍ക്‌സ് മുത്തപ്പനും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള സിനിമയുടെ ടീസര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്ബനിയുടെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലൂടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും പ്രേക്ഷക സമൂഹം ഏറ്റെടുത്തിട്ടുണ്ട്. മണിക്കുട്ടിയെയും ഗോപാലപുര എന്ന നാടിനെയും പരിചയപ്പെടുത്തിയായിരുന്നു ‘പൊറാട്ട് നാടക’ത്തിന്റെ ട്രെയ്‌ലര്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *