ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. പലര്‍ക്കും അമിതവണ്ണവും ചാടിയ വയറും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുമ്ബോള്‍ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു പോവുന്ന അവസ്ഥയുണ്ടാവുന്നു.
എന്നാല്‍ അമിതവണ്ണത്തെ കുറക്കുന്നതിന് മുന്‍പ് പലരും കേള്‍ക്കുന്ന ചില കമന്റുകളുണ്ട് തടി കൂടിയല്ലേ, വയറൊക്കെ ചാടിയല്ലോ, എവിടുന്നാ റേഷന്‍ വാങ്ങുന്നേ തുടങ്ങി ബോഡിഷെയിമിങ്ങിന്റെ അങ്ങേയറ്റത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ട് പോവുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി ഇത്തരം കമന്റുകളെ മൈന്‍ഡ് ആക്കേണ്ടതില്ല.
നിലക്കടലയില്‍ ഇതിനെല്ലാം പരിഹാരമുണ്ട് എന്നതാണ് സത്യം. നിലക്കടല കഴിക്കുന്നവര്‍ക്ക് ഇനി ഇത്തരം പ്രതിസന്ധികളെ പേടിക്കേണ്ട. എന്നാല്‍ ഡയറ്റില്‍ എപ്രകാരം നിലക്കടല ഉള്‍പ്പെടുത്താം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് നിലക്കടല. എന്നാല്‍ ഉപയോഗിക്കുന്ന രീതി എപ്രകാരമാണെന്നതാണ് ഇതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
പീനട്ട് ബട്ടര്‍ സ്മൂത്തി
പീനട്ട ബട്ടര്‍ സ്മൂത്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകള്‍ നോക്കാം.
1 കപ്പ് പാല്‍ (ബദാം, സോയ അല്ലെങ്കില്‍ പശുവിന്‍ പാല്‍)
2 ടേബിള്‍സ്പൂണ്‍ മധുരമില്ലാത്ത നിലക്കടല വെണ്ണ
1/4 കപ്പ് ഗ്രീക്ക് യോഗര്‍്ട്ട്
1 വാഴപ്പഴം
1/4 കപ്പ് ചീര
തയ്യാറാക്കുന്ന വിധം
നിങ്ങള്‍ക്ക് ഈ പീനട്ട് ബട്ടര്‍ സ്മൂത്തി തയ്യാറാക്കുന്നതിന് വേണ്ടി വളരെ എളുപ്പമാണ്. അതിനായി എല്ലേ ചേരുവകളും മിക്‌സ് ചെയ്ത് ഉപയോഗിക്കാം. തണുപ്പിച്ച് വേണം ഉപയോഗിക്കാന്‍.
പീനട്ട് ചിക്കന്‍ ഫ്രൈ
500 ഗ്രാം എല്ലില്ലാത്ത, ചിക്കന്‍ ബ്രെസ്റ്റ്, കനം കുറച്ച് അരിഞ്ഞത്
1 ടേബിള്‍സ്പൂണ്‍ മധുരമില്ലാത്ത നിലക്കടല എണ്ണ
അരിഞ്ഞ ബ്രോക്കോളി -1/2 കപ്പ്
അരിഞ്ഞ കാരറ്റ് -1/4 കപ്പ്
കാപ്‌സിക്കം അരിഞ്ഞത് -1/4 കപ്പ്
നിലക്കടല -1/4 കപ്പ്
സോയ സോസ് -1/4 കപ്പ്
1 ടേബിള്‍ സ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ വെളുത്തുള്ളി
തയ്യാറാക്കുന്ന രീതി:
ആദ്യം ഒരു പാനില്‍ അല്‍പം കടല എണ്ണ ചെറുതായി ചൂടാക്കി അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വേവിക്കുക. ബ്രോക്കോളി, കാരറ്റ്, കാപ്‌സിക്കം എന്നിവ ചേര്‍ക്കുക. 2-3 മിനിറ്റ് വേവിച്ചതിന് ശേഷം ഇതിലേക്ക് സോയ സോസ്, വെളുത്തുള്ളി, ചുവന്ന മുളക് പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. നിലക്കടല ഇട്ട് 1 മിനിറ്റ് കൂടി വേവിക്കുക. ഇത് അമിതവണ്ണത്തെ കുറക്കുന്നതിന് മികച്ചതാണ്.
പീനട്ട് ബട്ടര്‍ എനര്‍ജി ബോളുകള്‍
ഓട്‌സ് 1 കപ്പ്
1/2 കപ്പ് മധുരമില്ലാത്ത നിലക്കടല വെണ്ണ
1/4 കപ്പ് തേന്‍
1/4 കപ്പ് ചോക്ലേറ്റ് ചിപ്‌സ്
1/4 കപ്പ് ചെറുതായി പൊടിച്ച നിലക്കടല
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് നന്നായി മിക്‌സ് ചെയ്യുക. ഇത് ചെറിയ ഉരുളകളാക്കി 30 മിനിറ്റെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. ഇവയെല്ലാം തന്നെ ചെയ്യുമ്ബോള്‍ എപ്പോവു മിതമായ അളവില്‍ മാത്രമേ എടുക്കാന്‍ പാടുകയുള്ളൂ, മാത്രമല്ല അതിന് മുന്‍പായി നല്ലൊരു ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം കഴിക്കുക.
നിലക്കടലയുടെ ഗുണങ്ങള്‍
ഡയറ്റില്‍ നിലക്കടല ഉള്‍പ്പെടുത്തുമ്ബോള്‍ ചില ഗുണങ്ങളെക്കുറിച്ച് കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം.
നാരുകള്‍ കൂടുതലാണ് ഇതില്‍ എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് നിലക്കടല നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ദഹനത്തില്‍ നാരുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. മാത്രമല്ല വയറിന്‌റെ അസ്വസ്ഥതയെ പൂര്‍ണമായും ഇല്ലാതാക്കി ദഹനത്തെ മികച്ചതാക്കുകയും ചെയ്യുന്നു. അതോടൊപ്പം വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു നിലക്കടല.
ആരോഗ്യകരമായ കൊഴുപ്പുകള്‍
നിലക്കടല ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയ ഒന്നാണ്. പലപ്പോഴും ഈ കൊഴുപ്പുകള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് തന്നെ മറ്റ് പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നില്ല. മാത്രമല്ല ഇത് ആരോഗ്യകരമായ ഹൃദയവും നല്‍കുന്നു. അപൂരിത കൊഴുപ്പുകള്‍ എപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും നിലക്കടല സഹായിക്കുന്നു.
വയറ് നിറയുന്നു
ചിലര്‍ക്ക് വിശപ്പ് ഒരു പ്രതിസന്ധി തന്നെയാണ്. അതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇനി നിലക്കടലയാണ് ഡയറ്റിലെങ്കില്‍ ഒരു കാരണവശാലും ഈ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യം മികച്ചതാക്കുന്നതിനായി നിങ്ങള്‍ക്ക് നിലക്കടല ഇന്ന് തന്നെ ശീലമാക്കാം. ഇതിലുള്ള പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം തന്നെ ആരോഗ്യം മികച്ചതാക്കും.