ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വി മുര‌ളീധരൻ

ഹൈന്ദവർക്കെതിരെയും അയ്യപ്പഭക്തർക്കെതിരെയുമുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ.ശബരിമല തീർത്ഥാടനം തകർക്കാൻ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്നും മുരളീധരൻ പറ‍‌ഞ്ഞു. ശബരിമല വിഷയത്തെ കുറിച്ച്‌ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണോ വെർച്വല്‍ ബുക്കിംഗ് വേണോ എന്നതിലേക്ക് ചർച്ചകളെ വഴിതിരിച്ചുവിടുകയാണ് സർക്കാർ. ശബരിമല ഒരുക്കങ്ങളിലെ പാളിച്ച മറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയില്‍ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ തീർത്ഥാടനം എങ്ങനെ അട്ടിമറിക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്.അയ്യപ്പഭക്തരുടെ സ്വാതന്ത്ര്യമാണ് ദർശനം. ഭക്തർക്ക് ദർശന സൗകര്യം ഒരുക്കക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മനഃപൂർ‌വ്വവുമാണ് സ്പോട്ട് ബുക്കിംഗ് വിഷയം സർക്കാർ വലിച്ചിടുന്നത്. തിരക്ക് നിയന്ത്രിക്കുക എന്നതില്‍ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷാ വീഴ്ചയുള്‍പ്പെടെയുള്ള സർക്കാരിന്റെ മറ്റ് വിഷയങ്ങള്‍ എല്ലാവരും മറക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരത്തില്‍ പെരുമാറുന്നത്.കഴിഞ്ഞ വർഷം നിരവധി ഭക്തരാണ് ദർശനം ലഭിക്കാതെ തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *