മലയാളികളെയാകെ പൊട്ടിച്ചിരിപ്പിച്ച അതുല്യ നടന്മാരില് ഒരാളാണ് സലിം കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒട്ടേറെ നര്‍മരംഗങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
അദ്ദേഹത്തിന്റെ 55-ാം ജന്മദിനമാണിന്ന്. ആരോഗ്യ പ്രശ്നങ്ങളെയും രോഗങ്ങളെയും തരണം ചെയ്ത് മുന്നേറുന്ന അദ്ദേഹം തന്റെ ജന്മദിനത്തില് ഫേസ്ബുക്കിലൂടെ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
‘ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് തുടങ്ങിയ സലിംകുമാര്‍ ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് സഹയാത്രികര്‍ നല്കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദിയറിയിച്ചു.
‘ആയുസ്സിന്റെ സൂര്യന് പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.’ സലിം കുമാര്‍ പറയുന്നു.
എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി ഫ്രം ഇന്ത്യ, മാരിവില്ലിന് ഗോപുരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.