പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം.
കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ശോഭ സുരേന്ദന്രായിരുന്നു മുന്‍തൂക്കം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും ശോഭ സുരേന്ദ്രനെ മാറ്റി പകരം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോ?ഗിക നീക്കം. ഇതോടെ ശോഭ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രം?ഗത്തെത്തുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായി ബിജെപി കണക്കാക്കുന്ന നിയമസഭ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. 2016ല്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ച്, ബിജെപി മണ്ഡലത്തില്‍ സിപിഐഎമ്മിന് പിന്തള്ളി രണ്ടാമതായി. 2021ല്‍ വിജയ പ്രതീക്ഷയുമായി രംഗത്തിറക്കിയത് മെട്രോമാന്‍ ഇ. ശ്രീധരനെയായിരുന്നു. 3859 വോട്ടുകളുടെ മാത്രം കുറവിലാണ് കഴിഞ്ഞ തവണ ബിജെപിക്ക് മണ്ഡലം നഷ്ടമായത്.