ഗില്ലി തൊട്ട് കട്ട ഫാൻ ആണ്, വിജയ് സാറിൻറെ കൂടെയും അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്; വൈറലായി മമതയുടെ പഴയ വാക്കുകള്‍

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ച നടിയാണ് മമിത ബൈജു. മമതയുടെ കരിയർ ബ്രേക്ക് ചിത്രം കൂടെയായിരുന്നു പ്രേമലു.

തെന്നിന്ത്യയാകെ ഒരുപാട് ഫാൻസിനെ ഉണ്ടാക്കാൻ മമിതയ്ക്ക് ഈ ഒരൊറ്റ ചിത്രത്തിലൂടെ കഴിഞ്ഞു. തമിഴിലും അരങ്ങേറ്റം കുറിച്ച മാമിതയ്ക്ക് സൂര്യയുടെ കൂടെയും അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ പുതിയ ചിത്രത്തിലും മമിത ഭാഗമാകുന്നുണ്ട്.

എന്നാല്‍ മാസങ്ങള്‍ക്ക് മുൻപുള്ള മമിതയുടെ ഒരു അഭിമുഖഭാഗം വീണ്ടും വൈറല്‍ ആവുകയാണ്. വിജയ് എന്ന താരത്തിനൊപ്പം ഇനി അഭിനയിക്കാൻ സാധിക്കില്ലല്ലോ എന്നാണ് അദ്ദേഹത്തിൻരെ രാഷ്ട്രീയ പ്രവേശന സമയത്ത് ആലോചിച്ചതെന്നാണ് മമിത ഇതില്‍ പറയുന്നത്.

“വിജയ് സാറിൻറെ കൂടെ ഒരു പടമൊക്കെ ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ഇനിയിപ്പോള്‍ (രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍) നടക്കില്ലല്ലോ. ഞാൻ പ്രതീക്ഷിക്കാത്ത സമയത്താണ് മറ്റൊരു സൂപ്പർ ആക്റ്ററിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം വരുന്നത്. അപ്പോള്‍ വിജയ് സാറിൻറെ കൂടെയും അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇവരൊക്കെ തിയറ്ററില്‍ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ടല്ലോ. വിജയ് സാറിൻറെ പടങ്ങളൊക്കെ തിയറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. അതൊക്കെ ഭയങ്കരമായിട്ട് മിസ് ചെയ്യും.

ഞാനൊക്കെ കണ്ട് വളർന്നത് ഇവരുടെയൊക്കെ പടങ്ങള്‍ ആണല്ലോ. ഗില്ലി തൊട്ട് ഞാൻ കട്ട ഫാൻ ആണ്. അതൊക്കെ ഇനി ഉണ്ടാവില്ലല്ലോ എന്നോർക്കുമ്ബോള്‍ ഒരു വിഷമം. അത് മിസ് ചെയ്യും”, പ്രേമലുവിൻറെ പ്രീ റിലീസ് പ്രൊമോഷൻറെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് മമിത ഇപ്രകാരം പറയുന്നത്.

അതേസമയം എച്ച്‌ വിനോദ് ആണ് ദളപതി 69 ൻറെ സംവിധാനം. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *