അമിത് ഷായ്ക്കൊപ്പം നിന്ന് ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പ് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ എംപി അശോക് തന്‍വറാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തന്‍വര്‍ പിന്തുണ അറിയിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവര്‍ ചേര്‍ന്ന് തന്‍വറിനെ സ്വീകരിച്ചു. ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തന്‍വര്‍.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. തന്‍വറിന്റെ പാര്‍ട്ടി മാറ്റം ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ്, എന്എസ്യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തന്‍വര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 5 വര്‍ഷത്തിനിടെ 5 പാര്‍ട്ടികളില്‍ തന്‍വര്‍ പ്രവര്‍ത്തിച്ചു.
2019 ലെ പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് കോണ്‍ഗ്രസ് വിട്ടത്.