അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്ബില് വീട്ടില്‍ ഷൈജന്‍(48) മകന് ഷാന്‍ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.