തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സര്‍ക്കാരിന് കൈമാറും.

പ്രത്യേകിച്ച്‌ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്യാത്ത റിപ്പോര്‍ട്ടായതിനാല്‍ ഡി ജി പിയുടെ കുറിപ്പോടെയാകും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.

സര്‍ക്കാരാകും റിപ്പോര്‍ട്ട് സ്വീകരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പൂരം അലങ്കോലപ്പെട്ടത്തില്‍ അട്ടിമറിയോ ബാഹ്യ ശക്തികളോ ഇല്ലെന്നാണ് എ ഡി ജി പിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തല ഗുരുതര വീഴ്ച ഇല്ലാത്തതിനാല്‍ പ്രത്യേക ശുപാര്‍ശയും റിപ്പോര്‍ട്ടിലില്ല. പൂരം തടസ്സപ്പെട്ടതില്‍ ദേവസ്വങ്ങളുടെ പങ്കും പ്രത്യേകം പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *