ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍: ഗാസയില്‍ 17 മരണം

 ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെക്കൻ ഗാസയിലെ റഫയില്‍ ഈജിപ്ത് അതിർത്തിയോടു ചേർന്ന മേഖലയില്‍ രൂക്ഷമായി തുടരവേ, ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും നിലവില്‍ ഗാസയില്‍ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു.

മധ്യഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപില്‍ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അതേസമയം ഗാസ സിറ്റിയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു വീട്ടിലെ 6 പേർ ആണ് കൊല്ലപ്പെട്ടത്.

അധിനിവേശ വെസ്റ്റ്ബാങ്കിലെ ഖബാത്തിയ പട്ടണത്തില്‍ 7 പലസ്തീൻകാരെ വധിച്ച്‌ ഇസ്രയേല്‍ സൈന്യം. തുടർന്ന് മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴേക്കു തള്ളിയിടുന്നതിന്റെ വിഡിയോ പുറത്തുവന്നു. പോർവിമാനങ്ങളുടെ അകമ്ബടിയോടെ ഇസ്രയേല്‍ ടാങ്കുകള്‍ ഖബാത്തിയ പട്ടണം വള‍ഞ്ഞിരിക്കുകയാണ്. ഇതിനിടെ നടന്ന കനത്ത വെടിവെപ്പില്‍ 2 സ്കൂളിലും കിന്റർഗാർട്ടനിലും കുടുങ്ങിയ ആയിരത്തിലേറെ കുട്ടികളെ റെഡ് ക്രസന്റിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. അതേസമയം പലായനം ചെയ്ത പലസ്തീൻകാർക്കായി ഗാസയുടെ തീരത്ത് ഒരുക്കിയ കൂടാരങ്ങള്‍ കടലാക്രമണഭീഷണി നേരിടുന്നതായി സന്നദ്ധസംഘടനകള്‍ റിപ്പോർട്ട് ചെയ്തു.

നിലവില്‍ റഫയുടെ വടക്കുപടിഞ്ഞാറൻ മേഖലയില്‍ ഒട്ടേറെ വീടുകള്‍ സൈന്യം തകർത്തു. അതോടൊപ്പം റഫയില്‍ നൂറുകണക്കിനു ഹമാസുകാരെ വധിച്ചെന്നും ഡസൻകണക്കിനു തുരങ്കങ്ങളും ആയുധശേഖരവും നശിപ്പിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഒരു വർഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 41,272 പലസ്തീൻകാർ കൊല്ലപ്പെട്ടു. 95,272 പേർക്കു പരുക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *