ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാൻ അവസരം. മള്‍ട്ടി പ്ലെക്സ് അസോസിയേഷനാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 20ന് പ്രേക്ഷകർക്ക് പ്രത്യേക ഓഫർ നല്‍കുന്നത്.
രാജ്യത്താകമാനമുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ഓഫർ ലഭ്യമാകും.
ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ് ചാർജ് ഉണ്ടായിരിക്കും. തിയറ്റർ കൗണ്ടറുകളില്‍ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. സെപ്റ്റംബർ 20ന് ഏത് സമയത്തും ഈ ഓഫർ ലഭ്യമാണ്.
മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാവുക.
ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളില്‍ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമാകും. എന്നാല്‍ ത്രിഡി സിനിമകള്‍, ഐമാക്സ്, 4 ഡിഎക്സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങള്‍ക്ക് ഓഫർ ലഭ്യമല്ല.
അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, കൊണ്ടല്‍, ബാഡ് ബോയ്സ്, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, കഥ ഇന്നുവരെ, കുട്ടന്റെ ഷിനിഗാമി എന്നീ മലയാള സിനിമകള്‍ ഈ ഓഫറില്‍ ആസ്വദിക്കാം.