പശ്ചിമബംഗാളില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുന്നു, മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കിയിട്ടില്ല. മുഖ്യമന്ത്രി വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ആശുപത്രികളിലെ സുരക്ഷയുറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. എന്നാല്‍ ഇതിനായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന വിഷയത്തില്‍ തീരുമാനമായിട്ടില്ല. പേഷ്യന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പിരിച്ചു വിടുന്നതില്‍ രേഖ മൂലമായ ഉറപ്പുനല്‍കണമെന്നും എത്രയും വേ?ഗം ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉറപ്പുകള്‍ പാലിക്കും വരെ പ്രതിഷേധം തുടരുമെന്നും സംഘം വ്യക്തമാക്കി.