നടന്‍ ദിലീപിന്റെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നത് ; പള്‍സര്‍സുനിയുടെ ജാമ്യത്തില്‍ പ്രതികരിച്ച്‌ സാക്ഷി ജിന്‍സണ്‍

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നതെന്ന് സാക്ഷി ജിന്‍സണ്‍.

‘പള്‍സര്‍ സുനി ജാമ്യത്തില്‍ ഇറങ്ങിയ അവസരം മുതലാക്കാന്‍ പലരും ശ്രമിക്കും. എട്ടാം പ്രതിയുടെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നത്. അക്രമിക്കപ്പെട്ട നടിയെ സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതായിരുന്നല്ലോ ഇവരുടെ ഉദ്ദേശം. പള്‍സര്‍ സുനിയുടെ ജാമ്യത്തിലൂടെ ഇനി അത് നടപ്പിലാക്കിയേക്കും. അതിന് വേണ്ട ജാഗ്രത പൊലീസ് കാണിക്കണം. അതിജീവിതയ്ക്ക് വേണ്ട പരിരക്ഷ പൊലീസ് നല്‍കണം. ജയിലില്‍ നിന്നും ഇറങ്ങുന്ന ആളുകളെ പിക്ക് ചെയ്തുകൊണ്ടുപോകുന്ന സ്വഭാവം പൊലീസിനുണ്ട്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തുപുറത്തുവിട്ടാലും അതെല്ലാം പുറത്തുവിടുന്നത് പള്‍സര്‍ സുനിയാണെന്ന ധാരണ ഉണ്ടാക്കാന്‍ കഴിയും’, എന്നാണ് ജിന്‍സണ്‍ പ്രതികരിച്ചത്.

പള്‍സര്‍ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *