ഇരുട്ടില്‍ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കോയമ്ബത്തൂർ സ്വദേശികളായ 4 യുവാക്കള്‍ .
റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്.
കോയമ്ബത്തൂർ ജില്ലയിലെ പുതിയമുത്തൂർ സ്വദേശികളായ സുല്‍ത്താൻ (23), അഷ്‌റഫ് മുഹമ്മദ് (22), അഖില്‍ മുഹമ്മദ് (19), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് മരിച്ചത്.
കോവളത്തിനു സമീപം ഇസിആറില്‍ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികള്‍ നിർത്തിയിടുന്നത് ഇവിടെ പതിവാണ്.