രജനികാന്തിനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി.ശ്രുതിഹാസനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.പ്രീതി എന്നാണ് ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നടിയുടെ ക്യാരക്ടർ പോസ്റ്റർ സണ്‍ പിക്ചേഴ്സ് പുറത്തിറക്കി.
ആദ്യമായാണ് രജനികാന്തിനൊപ്പം ശ്രുതി ഹാസൻ അഭിനയിക്കുന്നത്.
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ‘കൂലി’യുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, എഡിറ്റിംഗ് ഫിലോമിൻ രാജും നിർവഹിക്കുന്നു.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.