മലയാള സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനായി സര്‍ക്കാര്‍.
ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ നിയോഗിച്ച പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. എന്നാല്‍ പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു മുമ്ബ് സര്‍ക്കാര്‍ നിലപാട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും.