ഗുജറാത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആലുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നു.
തീരുമാനം പ്രദേശവാസികളുടെ സുരക്ഷ പരിഗണിച്ചാണ്.ദക്ഷിണ ഗുജറാത്തിലെ വല്‍സാദ്, താപി, നവസാരി, സൂറത്ത്, നര്‍മദ, പഞ്ച്മഹല്‍ ജില്ലകളെയാണ് കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴക്കെടുതി ബാധിത ജില്ലകളിലെ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ച് മുഴുവന്‍ സ്ഥിതിവിവരങ്ങളും മനസ്സിലാക്കി. SDRF-NDRF-ന് സംസ്ഥാനത്തിന്റെ പൂര്‍ണ സഹായവും അദ്ദേഹം ഉറപ്പുനല്‍കി. ഇന്ന് മാത്രമായി രാവിലെ 6 മുതല്‍ 8 വരെ നര്‍മ്മദ ജില്ലയിലെ സാഗബറ താലൂക്കില്‍ 64 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളതെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് ലഭിച്ച വിശദാംശങ്ങളില്‍ സൂചിപ്പിക്കുന്നു.