നഗരത്തിൽ നാളെ വൈകീട്ട് ട്രാഫിക് നിയന്ത്രണം

നഗരത്തിൽ നാളെ വൈകീട്ട് ട്രാഫിക് നിയന്ത്രണം26.08.2024 തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല.പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴിയിലൂടെ തന്നെ സർവ്വീസ് നടത്തേണ്ടതാണ്.മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ, ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ അതേ വഴിയിലൂടെ സർവ്വീസ് നടത്തേണ്ടതാണ്.മണ്ണുത്തി ഭാഗത്ത് നിന്നും വടക്കേ സ്റ്റാൻറിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ ഇൻഴഡോർ സ്റ്റേഡിയം ജംഗ്ഷൻ ബാലഭവൻ വഴി സര്ഴവ്വീസ് നടത്തേണ്ടതാണ്.മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻറിൽ പ്രവേശിച്ച് ഇൻറോർ സ്റ്റേഡിയം ജംഗ്ഷൻ ബാലഭവൻ വഴി തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്..ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ തിരുവില്വാമല, മെഡിക്കൽ കോളേജ്, അത്താണി, മുണ്ടൂർ വഴി കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂട വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്. . ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ വഴി ടൗൺഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്. കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കൽ അശ്വനി വഴി ചെമ്പൂക്കാവ് ഈസ്റ്റ് ഫോർട്ട്- ITC JN എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻൻറിൽ എത്തി തിരികെ സാധാരണ രീതിയിൽ സർവ്വീസ് നടത്തേണ്ടതാണ്. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പടിഞ്ഞാറേകോട്ടയിൽ എത്തി സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നും സർവ്വീസ് നടത്തേണ്ടതാണ്.. കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാന്ഴഡിൽ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സർവ്വീസ് നടത്തേണ്ടതാണ്.ഒല്ലൂർ, ആമ്പല്ലൂർ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടുപ്പാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ തിരികെ സർവ്വീസ് നടത്തേണ്ടതാണ്സ്വരാജ് റൗണ്ടിൽ 26.08.2024 തിയ്യതി വൈകീട്ട് 12.00 മണി മുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. മറ്റ് സ്വകാര്യ വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്കിന് സമീപമുളള കോർപറേഷൻ പാർക്കിങ്ങ് ഗ്രൗണ്ട് പളളിത്താമം ഗ്രൗണ്ട് ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.എസ്. എച്ച്. ഒട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് തൃശൂർ

Leave a Reply

Your email address will not be published. Required fields are marked *