ഓവർസീസ് വിതരണം ദി പ്ലോട്ട് പിക്ചേഴ്സ്
മാളികപ്പുറത്തിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒരുമിക്കുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും,അർജുൻ അശോകൻ , ശ്യാം മോഹൻ, സൈജു കുറുപ്പ് , മാളവിക മനോജ്, ഗോപിക അനില്‍, അഖില ഭാർഗവൻ, ലാല്‍, മനോജ് കെ ജയൻ, ദേവനന്ദ, ശ്രീപഥ് യാൻ , ശിവദ ,അതിഥി, നിരഞ്ജ് മണിയൻപിള്ള , ജീൻ പോള്‍ ലാല്‍,സിദ്ധാർത്ഥ് ഭരതൻ, മനോജ് കെ യു, റോണി ഡേവിഡ് , ജയകൃഷ്ണൻ, അനിയപ്പൻ തുടങ്ങിയവരാണ് താരങ്ങള്‍.
വാട്ടർമാൻ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്താണ് നിർമ്മാണം. ഛായാഗ്രഹണം പി.വി.ശങ്കർ , സംഗീത സംവിധാനം രഞ്ജിൻ രാജ് , എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രോജക്‌ട്ക്റ്റ് ഡിസൈനർ സുനില്‍ സിംഗ്, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ,
ഓവർസീസ് വിതരണ അവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കി .ഹോളിവുഡ് ചിത്രങ്ങളുടെയും വിതരണ കമ്ബനിയായ ദി പ്ലോട്ട് പിക്ചേഴ്സ് റെക്കോർഡ് തുകയ്ക്കാണ് അവകാശം സ്വന്തമാക്കിയത്.
പി .ആർ . ഒ ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖർ.