മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്നാണ് വിവരം.
ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി അവസാനമായി അഭിനയിച്ചത് രണ്ടായിരത്തിലാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമാണ് ഇരുവരും ഒന്നിച്ച ആശീര്‍വാദ് സിനിമാസിന്റെ അവസാന ചിത്രം.
അതേസമയം ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്ബനിയും ഒന്നിക്കുന്നതായി ഇന്നലെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരസംഘടനയായ ‘അമ്മ’ അവതരിപ്പിച്ച സ്റ്റേജ് ഷോയില്‍ നിന്നുള്ള മമ്മൂട്ടി, മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവരുടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ റിപ്പോര്‍ട്ട് പ്രചരിക്കാന്‍ തുടങ്ങിയത്. ഇരു പ്രൊഡക്ഷന്‍ കമ്ബനികളും ഒന്നിക്കുന്നതായി മമ്മൂട്ടി കമ്ബനിയും ആശീര്‍വാദ് സിനിമാസും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് ഏതായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.
ആശീര്‍വാദ് സിനിമാസിന്റെ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി കമ്ബനിയും നിര്‍മാണ പങ്കാളികള്‍ ആകുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അതേസമയം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നും മമ്മൂട്ടി കമ്ബനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാകും ഇത് നിര്‍മിക്കുകയെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.