നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് ജമ്മു കശ്മീരിലേക്ക്.
ജമ്മുവിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും സീറ്റ് വിഭജനം ചർച്ച ചെയ്യും. വ്യാഴാഴ്ച കശ്മീരിലെത്തി രാഹുലും ഖാർഗെയും എൻസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും സന്ദർശനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.