ഐ പി എസ് ഉദ്യോഗസ്ഥരെയാകെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നിലമ്ബൂര്‍ എം എല്‍ എ. പി വി അന്‍വറിനെതിരെ പ്രമേയം പാസ്സാക്കി ഐ പി എസ് അസ്സോസിയേഷന്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും അസ്സോസിയേഷന് തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെയാണ് മലപ്പുറം എസ് പിയെ പൊതുവേദിയിലെത്തി പി വി അന്‍വര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മലപ്പുറം എസ് പിയെ പല മാര്‍ഗത്തില്‍ സ്വാധീനിക്കാന്‍ അന്‍വര്‍ ശ്രമിച്ചതായി അസ്സോസിയേഷന് പറയുന്നു. നിയമരാഹിത്യത്തിന്റെ ഭീതിദമായ സ്ഥിതിയാണ് എം എല്‍ എ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
മലപ്പുറത്ത് നടന്ന പൊലീസ് അസ്സോസിയേഷന് ജില്ലാ സമ്മേളന വേദിയിലെത്താന്‍ എസ് പി വൈകിയതില്‍ പ്രകോപിതനായാണ് പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐ പി എസ് ഓഫീസര്‍മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം പോലീസ് സേനയ്ക്കാകെ നാണക്കേടാണെന്നും പോലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പോലീസ് പ്രവര്‍ത്തിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനു പിന്നാലെ, പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ് പി. ശശിധരന് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് വേദി വിടുകയും ചെയ്തു.