വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ശക്തമാക്കി ആരോഗ്യ പ്രവര്‍ത്തകര്‍.
കൂടുതല്‍ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആശുപത്രി തല്ലിത്തകര്‍ത്ത കേസിലും അന്വേഷണം തുടരുകയാണ്.
യുവഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ സമരം കൂടുതല്‍ ശക്തമാകുകയാണ്. സമീപത്തെ ആശുപത്രികളിലെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തും. കേസില്‍ സമഗ്രമായ അന്വേഷണവും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് നിയമനിര്‍മാണവും വേണമെന്നാണ് ആവശ്യം. ജൂനിയര്‍ ഡോക്ടര്‍ കൂട്ട ബലാത്സംഗതിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തിലാണ് സിബിഐ.
കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് പിന്നാലെ കൂടുതല്‍ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്‌തേക്കും. ആശുപത്രി തല്ലി തകര്‍ത്ത കേസില്‍ 25 പേരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു