വിജയ് സിനിമകളെക്കുറിച്ച് അജിത്ത് പറഞ്ഞത് കേള്‍ക്കാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. വരാനിരിക്കുന്ന ദ ഗോട്ടിനേക്കുറിച്ച് സംവിധായകന്‍ വെങ്കിട്ട് പ്രഭുവിനോട് അജിത്ത് പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മങ്കാത്തയേക്കാള്‍ നൂറുമടങ്ങ് വലുതായിരിക്കണം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് അജിത്ത് തന്നോടുപറഞ്ഞതെന്ന് വെങ്കട്ട് പ്രഭു പറഞ്ഞു. വിജയിനെ വെച്ച് താന്‍ ഒരു ചിത്രം സംവിധാനംചെയ്യുന്നതില്‍ അജിത്ത് വളരെ സന്തോഷവാനാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
വിജയും അജിത്തും തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
‘അജിത്ത് സാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ ഞാന്‍ കാണാന്‍ പോയിരുന്നു. അവിടെ വെച്ച് വിജയ് വിളിക്കുകയും ഫോണ്‍ അജിത്ത് സാറിന് കൊടുക്കാനും പറഞ്ഞു. അന്ന് ഒരുപാടുനേരം അവര്‍ സംസാരിച്ചു. അവര്‍ക്കിടയില്‍ എത്രമാത്രം പോസിറ്റിവിറ്റിയുണ്ടെന്ന് ഞാന്‍ നേരില്‍ക്കണ്ടു.’,-വെങ്കട്ട് പ്രഭു പറഞ്ഞു.
സെപ്റ്റംബര്‍ 24-നാണ് സിനിമയുടെ റിലീസ്.