ഗുരുവായൂര്‍ ക്ഷേത്രാചാര പരിഷ്ക്കാരങ്ങള്‍: ഹൈക്കോടതി വീണ്ടും വിശദീകരണം തേടി

ഗുരുവായൂർ ക്ഷേത്രത്തിലെ ആചര പരിഷ്ക്കാരം സംബന്ധിച്ച്‌ ഹൈക്കോടതി വീണ്ടും വിശദീകരണം തേടി.നേരത്തെ ഏകാദശി ദിവസം നടക്കേണ്ട ഉദയാസ്തമന പൂജ മാറ്റിവച്ചതു സംബന്ധിച്ച വിഷയത്തിലും കോടതി ഇടപെട്ടതിനെ തുടർന്ന് പരിഷ്ക്കരണം പിൻവലിക്കേണ്ടി വന്നിരുന്നു..

നിലവില്‍ ഇല്ലം നിറ ചടങ്ങ് നാലമ്ബലത്തിനകത്തു നിന്നും ചുറ്റമ്ബലത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. മുഖ്യ തന്ത്രി ദിനേശൻ നമ്ബൂതിരി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ഒമ്ബതംഗ തന്ത്രി കുടുംബങ്ങള്‍ തന്നെയാണ് റിട്ട് നല്‍കിയത്. അഡ്വ.എം.പി അശോക് കുമാർ മുഖാന്തിരമാണ് ഹർജി നല്‍കിയത്.

ഒരു പത്രത്തില്‍ വന്ന വാർത്തയാണ് ഹർജിക്കാധാരം. നാളെ രാവിലെ 10ന് മുമ്ബായി ദേവസ്വം വിശദീകരണം നല്‍കേണ്ടതുണ്ട്. ഇല്ലം നിറ കൊടിമരച്ചുവട്ടിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.ദേവസ്വം നടപടി ദേവഹിതത്തിന് ചേരാത്തതാണെന്നും, പൂർവ്വാചാരപ്രകാരം നമസ്ക്കാര മണ്ഡപത്തില്‍ തന്നെ തുടരണമെന്നും പണിക്കർ സർവ്വീസ്സ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ ആവശ്യപ്പെട്ടു. – യോഗത്തില്‍ ജ്യോതിഷ സഭസംസ്ഥാന ചെയർമാൻ കോഴിക്കോട് വിജീഷ് പണിക്കർ , കാക്കശ്ശേരി രവീന്ദ്രൻ പണിക്കർ മൂലയില്‍ മനോജ് പണിക്കർ ചെലവൂർ ഹരിദാസൻ പണിക്കർ അനില്‍ പണിക്കർ എന്നിവർ സംസാരിച്ചു. –

Leave a Reply

Your email address will not be published. Required fields are marked *