ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എ‍ഡി ഒടിടിയിലേക്ക് ; ഡേറ്റ് ഇതാ

 ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എ‍ഡി ഒടിടിയിലേക്ക് ,ആഗസ്റ്റ് 23 -ന് ആയിരിക്കും റിലീസ്.ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസിലുമായാണ് പ്രേക്ഷകരിലേക്ക് എത്തുക .2024 ല്‍ ഏറ്റവും അധികം പ്രേക്ഷക പ്രീതി കരസ്ഥമാക്കിയ ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി .ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.കല്‍ക്കി ഇന്ത്യയില്‍ നിന്ന് 644.85 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ചിത്രം ജൂണ്‍ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമല്‍ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ പല റെക്കോ‍ഡുകളും പഴങ്കഥയാക്കി.

റിലീസിന് മുൻപേ തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കിയ ചിത്രമായിരുന്നു കല്‍ക്കി 2898 എഡി. റിലീസ് ദിവസം തന്നെ 114- കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോസുമാണ് നടത്തുക എന്നത് നേരത്തെ തീരുമാനിച്ചതാണ്. ഇത് പ്രകാരം ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് വരുന്ന ആഗസ്റ്റ് 23ന് ആരംഭിക്കും .തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ കല്‍ക്കി 2898 എഡി ചിത്രം ഈ ദിവസം മുതല്‍ കാണാന്‍ പറ്റും. ഇതിന്‍റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടായേക്കും എന്നാണ് വിവരം.

നേരത്തെ ഏര്‍ളി ഒടിടി വിന്‍റോയായി നിശ്ചയിച്ചിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയിരുന്നു. തീയറ്ററില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന ഗംഭീര പ്രതികരണം പരമാവധി മുതലെടുക്കാന്‍ വേണ്ടി ഒടിടി റിലീസ് രണ്ട് മാസം കഴിഞ്ഞെ കാണൂകയുള്ളൂ എന്നാണ് റിലീസിന് പിന്നാലെ തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് കല്‍ക്കി 2898 എഡി നിര്‍മ്മിച്ചത്. ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് പുറമേ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയ ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *