കുടംപുളി ഇല്ലാതെ മലബാറുകാർക്ക് മീൻ കറിയില്ല. രുചിയും മണവും നല്കുന്നതില് പ്രധാനിയാണ് കുടംപുളി. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കുടംപുളി കൂടുതലായി കണ്ടുവരുന്നത്.
ശരീരഭാരം കുറയ്കാകനുള്ള ഇതിന്റെ ഗുണത്തെ കുറിച്ച് ഭൂരിഭാഗം പേർക്കും അറിയാവുന്നതാണ്. അടിവയറ്റില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും കുടംപുളിയോളം മറ്റൊന്നില്ല. ഇതിന് പുറമേ നിരവധി ഗുണങ്ങളാണ് കുടംപുളിക്കുള്ളത്.
ഊർജ്ജം വർദ്ധിപ്പിക്കാനും, വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അണുബാധയ്ക്കെതിരെയും പ്രതിരോധിക്കാനും ഇതിന് സാധിക്കും. മലബന്ധം പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളെ ബലപ്പെടുത്താനും ഹാപ്പി ഹോർമോണുകളെ പുറപ്പെടുവിക്കാനും കുടുംപുളിക്ക് കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മോണയ്ക്ക് ബലം ലഭിക്കാനായി കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കവിള് കൊണ്ടാല്‍ മതി. ചുണ്ട്, കാലുകള്‍ എന്നിവ വിണ്ടുകീറുന്നത് തടയാൻ കുടംപുളി വിത്തില്‍ നിന്നെടുക്കുന്ന തൈലം പുരട്ടാവുന്നതാണ്. ത്വക്ക് രോഗങ്ങളില്‍ കുടംപുളി വേര് അരച്ച് പുരട്ടാവുന്നതാണ്. പ്രമേഹ രോഗികള്‍ നിയന്ത്രിത അളവില്‍ കുടംപുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.