പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്.
ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 ഗ്രാം കൂടുതല്‍ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനല്‍ വരെയെത്തിയതിനാല്‍ വെള്ളി മെഡലിന് തനിക്ക് അര്‍ഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് ബോഡി പറയുന്നത്.