ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ബംഗ്ലാദേശി കള്ളക്കടത്തുകാരൻ അബ്ദുള്ളയെ വധിച്ച് ബിഎസ് എഫ്.
പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവം .
ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ സുരക്ഷാ വലയം കടന്ന് അനധികൃതമായി ഇന്ത്യൻ അതിർത്തിയില്‍ പ്രവേശിക്കുകയായിരുന്നു ഇവർ. ശ്രമം തടഞ്ഞ സേനയുടെ സൗത്ത് ബംഗാള്‍ അതിർത്തിക്ക് കീഴിലുള്ള 115-ാം ബറ്റാലിയനിലെ ചാന്ദ്‌നിചക് ബോർഡർ ഔട്ട്‌പോസ്റ്റിലുള്ള ബിഎസ്‌എഫ് സൈനികരെ കള്ളക്കടത്ത് സംഘം അക്രമിച്ചു .മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവർ സൈനികരെ ആക്രമിച്ചത് .തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് അബ്ദുള്ള കൊല്ലപ്പെട്ടത് .
പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മൂർച്ചയേറിയ ആയുധങ്ങളും നിരോധിത വസ്തുക്കളും കണ്ടെടുത്തു.ബംഗ്ലാദേശിലെ അതിർത്തി ജില്ലയായ ചപൈനവാബ്ഗഞ്ചിലെ ഋഷിപാര ഗ്രാമവാസിയാണ് അബ്ദുള്ള .