വയനാട്, മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് തീരുമാനം. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് തുടക്കം മുതലേ മികച്ച പ്രവര്‍ത്തനമാണ് മന്ത്രിയും സംഘവും വയനാട് നല്‍കിപോരുന്നത്. പലരും ദുരന്തം ഉണ്ടാക്കിയ മാനസിക വിഷമത്തില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി പുതിയ നിര്‍ദ്ദേശം നല്‍കിയത്.