എടാ മോനേ..! ഐ ലവ് യു. ലാലേട്ടനൊപ്പം ഫാഫായുടെ കിടിലന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍

അഭിനയരംഗത്തെ മലയത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളെ ഒറ്റ ഫ്രയിമില്‍ കണ്ട സന്തോഷത്തിലാണ് മലയാളികള്‍. കണ്ടപാടെ മലയാളികളുടെയാകെ മുഖത്ത് ഒരു ചിരി പൊട്ടിവിടരുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

മിനിറ്റുകള്‍ കൊണ്ട് തന്നെ ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സില്‍ ആ പടം തറച്ചുകയറി. അതെ പോലെ തന്നെ അവരുടെ വാട്ട്സ്‌ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും… മലയാളത്തിന്റെ മഹാനടൻ മോഹൻലാല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണത്.

ചിത്രത്തില്‍ ലാലേട്ടന് ഉമ്മ കൊടുക്കുന്നത് മലയാള സിനിമയുടെ തന്നെ നിലവാരം മാറ്റിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലും. ചിത്രത്തിന് ലാലേട്ടൻ നല്‍കിയ ക്യാപ്ഷൻ “എടാ മോനെ, ഐ ലവ് യു” എന്നാണ്. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അക്ഷരാർത്ഥത്തില്‍ ‘എയറില്‍ പോയി’രിക്കുകയാണ് ചിത്രം. ‘എടാ മോനെ മീറ്റ്‌സ് എന്താ മോനെ’, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ ലാലേട്ടാ’, ‘ഒന്ന് ഒരുമിച്ചൂടെ’ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമെന്റുകള്‍. ഒറ്റ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയക്ക് ‘തീയിടാൻ’ പോന്ന രണ്ട് നടൻമാർ ഒന്നിച്ചൊരു ഫോട്ടോ പങ്കുവച്ചപ്പോള്‍ ഇതാണെങ്കില്‍ ഇവർ ഒന്നിച്ച്‌ ഒരു സിനിമയില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *