ചെറുവണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലേറ്. നിസാമുദ്ദീൻ – എറണാകുളം വീക്ക്‌ലി സ്‌പെഷ്യല്‍ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഇന്നലെ രാത്രി 10:30 യോടെയാണ് സംഭവം. കോഴിക്കോട് വൈഎംസിഎ സ്വദേശിയായ യാത്രക്കാരനാണ് പരിക്കേറ്റത്. റെയില്‍വേ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് പൊട്ടലുണ്ടായിരുന്നു. തിരുവനന്തപുരം കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയിലായിരുന്നു സംഭവം.